ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുന്നതില്‍ പ്രതികരിച്ച് ഷെയ്ന്‍ നിഗം. താരസംഘടനയായ അമ്മയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നാണ് ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്.
നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടന ഉല്ലാസം സിനിമയുടെ ഡബിംഗ്, പൂര്‍ത്തീകരിക്കാതെ ഷെയ്‌നുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
ഒമ്പതാം തിയതി ചേരുന്ന എക്‌സ്‌ക്യുട്ടിവ് കമ്മിറ്റി യോഗത്തിന് ശേഷം അമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നാണ് ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്കയച്ച കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.