ബിഗ് ബാഷ് മത്സരത്തിനിടെ ഷെയ്ന്‍ വാട്‌സന്റെ മകന്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറി; കാരണം ഇതാണ്

സിഡ്‌നി: കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗായ ബിഗ് ബാഷ് മത്സരത്തില്‍ തിളങ്ങിയത് ഒരു അച്ഛനും മകനുമാണ്. ആരാണെന്നല്ലെ അവര്‍ മറ്റാരുമല്ല ഷെയ്ന്‍ വാട്‌സനും മകന്‍ വില്ലിയുമാണ് ആ താരങ്ങള്‍. ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് ആ നാടകീയ സംഭവം അരങ്ങേറിയത്.

സിഡ്‌നി തണ്ടേഴ്‌സിന്റെ താരമായ ഷെയ്ന്‍ വാട്‌സന്റെ ഓട്ടോഗ്രാഫിനായാണ് മകന്‍ വില്ലി മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയത്.ഷെയ്ന്‍ വാട്‌സന്റെ അടുത്തെത്തി തൊപ്പിയിലും ജേഴ്‌സിയിലും ഓട്ടോഗ്രാഫ് വാങ്ങിയ വില്ലി അച്ഛനെ ആലിംഗനം ചെയ്ത് ചുംബനവും നല്‍കിയാണ് മടങ്ങിയത്. ഇതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാട്‌സന്‍ തന്നെയാണ് കളിയിലെ താരവും. മത്സരത്തില്‍ 40 പന്തില്‍ 68 റണ്‍സെടുത്ത് വാട്‌സന്‍ തിളങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടേഴ്‌സ് വാട്‌സന്റെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിസ് 97 റണ്‍സെടുക്കാനെ കഴിഞ്ഞുിള്ളു. 2016ലാണ് വാട്‌സന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Top