പൂനെ: ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറിയുടെ മികവില്‍ രാജസ്ഥാനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു കൂറ്റന്‍ സ്‌കോര്‍. ഒമ്പത് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് വാട്സണിന്റെ ഇന്നിംഗ്സ്. 57 പന്തില്‍ നിന്നും 106 റണ്‍സെടുത്താണ് വാട്‌സണ്‍ പുറത്തായത്. വാട്‌സണിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്‌കോറാണിത്.
നേരിട്ട ആദ്യ പന്തുമുതല്‍ ആക്രമിച്ചു കളിക്കുക എന്ന ശൈലിയാണ് വാട്സണ്‍ പിന്തുടര്‍ന്നിരുന്നത്. അതേസമയം, ഓപ്പണര്‍ അമ്പാട്ടി റായിഡു 12 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സുരേഷ് റെയ്ന 46 റണ്‍സുമായി വാട്സണിന് മികച്ച പിന്തുണ നല്‍കി. ഒമ്പത് ഫോറുകള്‍ അടങ്ങുന്നതായിരുന്നു റെയ്നയുടെ ഇന്നിംഗ്സ്. വാട്‌സണിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ചെന്നെ 20 ഓവറില്‍ 204 റണ്‍സ് നേടി.
11.5 ഓവറില്‍ റെയ്‌ന പുറത്താകുമ്പോള്‍ 131 റണ്‍സായിരുന്നു ചെന്നൈ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. റെയ്‌ന 29 പന്തില്‍നിന്ന് 46 റണ്‍സ് നേടി. ഇതിനുശേഷവും തകര്‍ത്തടിച്ച വാട്‌സന്‍, 51-ാം പന്തില്‍ സെഞ്ചുറി കുറിച്ചു. അവസാന ഓവറില്‍ പുറത്താകുന്നതിനു മുന്‍പ് 57 പന്തില്‍നിന്ന് 106 റണ്‍സ് വാട്‌സണ്‍ അക്കൗണ്ടില്‍ ചേര്‍ത്തു. ഒന്‍പതു ബൗണ്ടറികളും ആറു സിക്‌സറും വാട്‌സണ്‍ പറത്തി.
എം.എസ്.ധോണി(5), സാം ബില്ലിംഗ്‌സ്(3) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിയാത്തത് അവസാന ഓവറുകളില്‍ ചെന്നൈ സ്‌കോറിംഗിനെ ബാധിച്ചു. 24 റണ്‍സുമായി ഡ്വെയ്ന്‍ ബ്രാവോയും രണ്ടു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെനിന്നു. രാജസ്ഥാന്‍ റോയല്‍സിനായി ശ്രേയസ് ഗോപാല്‍ മൂന്നും ലാഫ്‌ലിന്‍ രണ്ടും വിക്കറ്റ് നേടി.