Shankar-Reddy-bar-case

കൊച്ചി: ബാര്‍കോഴ കോഴ കേസ് ഡയറി നല്‍കണമെന്ന് കോടതിയോട് വിജിലന്‍സ്. കേസ് ഡയറി നല്‍കിയെങ്കില്‍ മാത്രമേ ശങ്കര്‍ റെഡ്ഡിക്കെതിരായ കേസ് വിശദമായി അന്വേഷിക്കാന്‍ പറ്റൂ.

ബാര്‍കോഴ കേസ് ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചുവെന്ന കേസ് പരിഗണിച്ചപ്പോഴായിരുന്നു വിജിലന്‍സിന്റെ ഈ ആവശ്യം.

കേസ് ഡയറി നിലവില്‍ കോടതിയുടെ കൈവശമാണ് ഉള്ളത്. ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയത് ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.

Top