ഗാന്ധി നഗര്‍: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു.
എംഎല്‍എ സ്ഥാനവും രാജിവെക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും, 24 മണിക്കൂര്‍ മുമ്പ് കേന്ദ്ര നേതൃത്വം തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നതായും വഗേല പറഞ്ഞു.
ഇതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി തരണമെന്ന് അംബിക സോണി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംഘടനാ ചുമതലകളില്‍ നിന്നൊഴിഞ്ഞാലും എംപി സ്ഥാനത്ത് തുടരാനാണ് അംബികാ സോണിയുടെ തീരുമാനം. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അവര്‍.