അഹമ്മദാബാദ്:ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ശങ്കര്‍സിങ് വഗേല രാഹുല്‍ ഗാന്ധിയെ ട്വിറ്ററില്‍ അണ്‍ഫോളൊ ചെയ്തതിനെ ഉറ്റു നോക്കി ദേശിയ രാഷ്ട്രീയം.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍സിങ് വഗേലയുടെ ഈ അപ്രതീക്ഷിത നീക്കം.
രാഹുല്‍ഗാന്ധിയെ ട്വിറ്ററില്‍ പിന്തുടരുന്നത് ഒഴിവാക്കിയെന്ന് മാത്രമല്ല ബിജെപിക്കെതിരായ പോസ്റ്റുകള്‍ സ്വന്തം അക്കൗണ്ടില്‍ നിന്നും അദ്ദേഹം നീക്കിയതും ധാരാളം ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ്.
നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി.യിലേക്ക് തിരിച്ച്പോകാനുള്ള വഗേലയുടെ പദ്ധതിയുടെ ആദ്യ നീക്കമാണോ ഇതെന്നും രാഷ്ട്രീയ നേതാക്കള്‍ സംശയിക്കുന്നു.