തിരുവനന്തപുരം: എറണാകുളം ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യത്തെ വൈദ്യുതി മന്ത്രി എം.എം മണി തള്ളി.
ആശങ്കകള്‍ അറിയിക്കാന്‍ വൈകിയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കാമെന്നും എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ശാന്തി വനത്തിന്റെ ഉടമ മീനാ മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കാണാന്‍ എത്തിയത്. ശാന്തി വനത്തില്‍ ടവര്‍ സ്ഥാപിക്കുന്നതിന് എതിരായ സമരം തുടങ്ങിയതിന് ശേഷം ആദ്യമായിട്ടാണ് മന്ത്രി സമരക്കാരെ കണ്ടത്. ശാന്തിവനം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമയമില്ല എന്നാണ് മന്ത്രി പറഞ്ഞതെന്നാണ് മീന മേനോന്‍ പറഞ്ഞത്.