മുംബൈ: ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ നാടകീയ നീക്കങ്ങളുടെ ഞെട്ടലിലാണ് രാജ്യം. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പവാര്‍-മോദി കൂടിക്കാഴ്ചയില്‍ തന്നെ മറാത്ത രാഷ്ട്രീയത്തിന്റെ ചിത്രം കോണ്‍ഗ്രസിനടക്കം വ്യക്തമായിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം അവരും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം ഈ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്‍സിപി നേതാവ് ശരത് പവാര്‍ . ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരത് പവാര്‍ പ്രതികരിച്ചത്. എന്‍സിപിയുടെ അറിവോടെ അല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാറിന്റെ ട്വീറ്റ്
Sharad Pawar: Ajit Pawar's decision to support the BJP to form the Maharashtra Government is his personal decision and not that of the Nationalist Congress Party (NCP).
We place on record that we do not support or endorse this decision of his. pic.twitter.com/9WvYLItL7X— ANI (@ANI) November 23, 2019