ഷറഫുദിന്‍ നായകനാവുന്ന തോല്‍വി എഫ്‌സിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടുന്നു

റഫുദിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തോല്‍വി എഫ്‌സിയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഷറഫുദീനൊപ്പം ജോണി ആന്റണിയും അല്‍ത്താഫ് സലീമുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോമഡി ഡ്രാമ ജോണറില്‍ ആയിരിക്കും എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. ചിത്രത്തിന്റ സംവിധാനവും തിരക്കഥയും ജോര്‍ജ് കോരയാണ്. ജോര്‍ജ് കോര തന്നെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ‘തിരികെ’ സിനിമയുടെ സംവിധായകരില്‍ ഒരാളായിരുന്ന ജോര്‍ജ് കോര. നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരില്‍ ഒരാളുകൂടിയാണ്. ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’, ‘ജാനകി ജാനെ’ ഉള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. സിബി മാത്യു അലക്‌സ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. ‘തിരികെ’ എന്ന വേറിട്ട ചിത്രത്തിന് ശേഷം എബ്രഹാം ജോസഫാണ് നേഷന്‍ വൈഡ് പിക്ചേഴ്സിന്റെ ബാനറില്‍ ‘തോല്‍വി എഫ്സി’യുടെ നിര്‍മാണം. ഡിജോ കുര്യന്‍, പോള്‍ കറുകപ്പിള്ളില്‍, റോണി ലാല്‍ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനില്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍. പ്രണവ് പി പിള്ള ആണ് ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍. മീനാക്ഷി രവീന്ദ്രന്‍, ആശ മഠത്തില്‍, ജിനു ബെന്‍, രഞ്ജിത്ത് ശേഖര്‍, ബാലനടന്‍മാര്‍ എവിന്‍, കെവിന്‍ എന്നിവരും ‘തോല്‍വി എഫ്‌സി’യിലുണ്ട്.

തോല്‍വി എഫ്‌സി എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്. സൗണ്ട് മിക്‌സ് ആനന്ദ് രാമചന്ദ്രന്‍. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍. കലാസംവിധാനം ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈനര്‍ ഗായത്രി കിഷോര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെപി മണക്കാട്, മേക്കപ്പ് രഞ്ജു കോലഞ്ചേരി, കളറിസ്റ്റ് ജോയ്‌നര്‍ തോമസ്, വിഎഫ്എക്‌സ് സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകാന്ത് മോഹന്‍, ഗാനരചന വിനായക് ശശികുമാര്‍, കാര്‍ത്തിക് കൃഷ്ണന്‍, റിജിന്‍ ദേവസ്യ, ആലാപനം വിനീത് ശ്രീനിവാസന്‍, കാര്‍ത്തിക് കൃഷ്ണന്‍, സൂരജ് സന്തോഷ്, സ്റ്റില്‍സ് അമല്‍ സി സദര്‍, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ ഹെയ്ന്‍സ്, ഡിസൈന്‍സ് മക്ഗഫിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്.

Top