വരത്തനിലെ വില്ലന്‍ കഥാപാത്രത്തിന് ശേഷം ഷറഫുദ്ദീന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണ് നീയും ഞാനും. ചിത്രത്തിന്റെ മ്യൂസിക്കല്‍ ടീസര്‍ പുറത്തുവിട്ടു. അമല്‍ ആന്റണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം നല്‍കിയിരിക്കുന്നത്.
അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അഡ്വഞ്ചര്‍ പ്രണയകഥ പറയുന്ന ചിത്രം എ.കെ. സാജനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. യാകൂബ് എന്ന കഥാപാത്രമായി ഷറഫുദ്ദീനും ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. ഷാനുവിനെ സിജു വിത്സനും അവതരിപ്പിക്കുന്നു.
ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ആഷ്‌ലി സംഗീതകോളേജില്‍ പഠിക്കുന്ന സമയത്ത് ഷാനു എന്ന സഹപാഠിയുമായി പ്രണയത്തിലായി.പക്ഷേ, ഈ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഒന്നുമല്ലാതെ സ്ഥിതിയിലേക്കാണ് ഷാനു ചെന്നുപെട്ടത്. അതോടെ പ്രണയം തകര്‍ന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനായ യാക്കൂബ് എന്ന ചെറുപ്പക്കാരന്റെ കടന്നുവരവ്. പക്ഷേ, ആഷ്‌ലിയെ സംബന്ധിച്ചിടത്തോളം ഇതുള്‍ക്കൊള്ളുവാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല. എന്നാല്‍ ഒരുഘട്ടത്തില്‍ യാക്കൂബിന്റെ സാമീപ്യത്തെ അവള്‍ തിരിച്ചറിഞ്ഞു. അത് ചെന്നെത്തുന്നത് ഇവരുടെ വിവാഹത്തിലാണ്.പിന്നീടുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍. കോക്കേഴ്‌സ് ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. കൊമേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്, ഷൊര്‍ണൂര്‍, മുംബൈ, ദുബായ് എന്നിവിടങ്ങളിലായിരുന്നു.