ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ ഇതുവരെയും ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ്.
കള്ളപ്പണം തിരിച്ചുകൊണ്ടുവരികയോ പാനമഗേറ്റ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവരെ പിടിക്കുന്നതിനോ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ശരത് യാദവ് പറഞ്ഞു. മറുകണ്ടം ചാടി ബിജെപി പിന്തുണയോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം ശരത് യാദവ് നടത്തുന്ന പ്രസ്താവന ശ്രദ്ധേയമാണ്.
ബിജെപിയുടെ പിന്തുണയോടെയുള്ള നിതീഷ് സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കാന്‍ ഇതുവരെ ശരത് യാദവ് തയാറായിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. ശരത് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേരത്തെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.