മുംബൈ: ദക്ഷിണാഫ്രിക്ക പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നല്ല രീതിയിലുള്ള പരിശീലനം ലഭിച്ചില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പരാതി. നെറ്റ്‌സില്‍ ബൗളിങ്ങിന് താരങ്ങളെ കിട്ടിയില്ലെന്ന പരാതിയെ തുടര്‍ന്ന് മുംബൈ ഫാസ്റ്റ് ബൗളര്‍ ഷർദുൽ താക്കൂർ, ഡല്‍ഹി പേസര്‍ നവദീപ സെയ്നി എന്നിവരെ ദക്ഷിണാഫ്രിക്കയിലേയ്ക്ക് അയക്കാനാണ് തീരുമാനം.
ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനം കാത്തിരിക്കുന്നവരാണ് രണ്ടുപേരും. ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന മത്സര ടീമില്‍ ഷർദുലിനെ ഉള്‍പെടുത്തിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്ന സെയ്നി കഴിഞ്ഞ രഞ്ജി സീസണില്‍ 30 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ജനുവരി 24ന് ജൊഹാനസ്ബര്‍ഗില്‍ നടക്കുന്ന ടെസ്റ്റിന് മുന്നോടിയായി ഇരുവരും ദക്ഷിണാഫ്രിക്കയിലെത്തും.