മുംബൈ: മികച്ച നേട്ടത്തില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 208.80 പോയിന്റ് ഉയര്‍ന്ന് 34,056.83ലും നിഫ്റ്റി 52.80 പോയിന്റ് നേട്ടത്തില്‍ 10,530.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടം കൈവരിച്ചത്. ബിഎസ്ഇയിലെ 1566 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1204 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി.
ഡോ. റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.