മുംബൈ: ഓഹരി സൂചികകള്‍ കുതിച്ചു. അഞ്ച് മാസത്തിനിടയിലെ മികച്ച നേട്ടമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.
സെന്‍സെക്‌സിലെ നേട്ടം 520 പോയന്റ്. നിഫ്റ്റി 157.50 പോയന്റുയര്‍ന്ന് 8677ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 28050.88ലുമെത്തി.
ബിഎസ്ഇയിലെ 1884 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 949 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ കരുത്ത് തെളിയിച്ചതാണ് വിപണിയെ കുതിപ്പിനിടയാക്കിയത്.