ഓഹരി വിപണിയില്‍ വന്‍കുതിപ്പ്, നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തില്‍

മുംബൈ: ഓഹരി വിപണിയില്‍ മികച്ചനേട്ടം തുടരുന്നു. റെക്കോഡ് നിലവാരത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി ചരിത്രത്തിലാദ്യമായി 28,000ന് മുകളിലെത്തി. ഓട്ടോമൊബൈല്‍, ഫാര്‍മ തുടങ്ങി മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലായിരുന്നു.

സെന്‍സെക്‌സ് 221.76 പോയന്റ് നേട്ടത്തില്‍ 37887.56ലും നിഫ്റ്റി 60.50 പോയന്റ് ഉയര്‍ന്ന് 11450ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഒഎന്‍ജിസിയുമാണ് മികച്ച നേട്ടമുണ്ടാക്കിയത്.

ബിഎസ്ഇയിലെ 1309 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1393 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, സിപ്ല, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ലുപിന്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, വേദാന്ത, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. കമ്പനികള്‍ മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടതും ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ദ്ധിച്ചതും ഓഹരി വിപണിയില്‍ പ്രതിഫലിച്ചു.

Top