ടിക് ടോക്കിന്‌ പകരം ‘മൊജ്’ ; അഞ്ച് ദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേര്‍

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ ഷെയര്‍ചാറ്റ് പുറത്തിറക്കിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ‘മൊജ്’ ശ്രദ്ധ നേടുന്നു. അഞ്ച് ദിവസം കൊണ്ട് ‘മൊജ്’ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്തത് 10 ലക്ഷം പേരാണ്.

ടിക് ടോക്കിനെ പോലെ 15 സെക്കന്‍ഡ് വീഡിയോകള്‍ നിര്‍മിച്ച് ഇഫക്ടുകളും, ഫില്‍റ്ററുകളും ശബ്ദവും ചേര്‍ത്ത് അപലോഡ് ചെയ്യാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് മൊജ്. ഇംഗ്ലീഷ് ഒഴികെ 15 ഇന്ത്യന്‍ ഭാഷകളില്‍ ഈ സേവനം ലഭിക്കുന്നതാണ്.

ജൂണ്‍ 29നാണ് ഷെയര്‍ചാറ്റ് മോജ് അവതരിപ്പിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ സ്റ്റോറിലും ഇത് ലഭ്യമാണ്. നിലവില്‍ ബീറ്റാ ആപ്പ് ആണ് ലഭ്യമാക്കിയിട്ടുള്ളത്. ആപ്പിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് ഷെയര്‍ചാറ്റ് വ്യക്തമാക്കിയിട്ടില്ല.

Top