സെന്‍സെക്‌സ് 88 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

Sensex gains

മുംബൈ: വ്യാപാര ആഴ്ചയുടെ രണ്ടാം ദിവസം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 88 പോയിന്റ് ഉയര്‍ന്ന് 36412ലും നിഫ്റ്റി 40 പോയിന്റ് നേട്ടത്തില്‍ 10977ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 958 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 700 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, എല്‍ആന്റ്ടി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top