മുംബൈ: നേട്ടത്തില്‍ എത്തിയ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്യുമ്പോള്‍ നഷ്ടത്തിലായി.
സെന്‍സെക്‌സ് 98.80 പോയിന്റ് താഴ്ന്ന് 33,911.81ലും നിഫ്റ്റി 40.70 പോയിന്റ് നഷ്ടത്തില്‍ 10,490.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1527 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1212 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, വേദാന്ത, വിപ്രോ, ലുപിന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഐടിസി, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.