മുംബൈ: തുടര്‍ച്ചയായ മൂന്നാമത്തെ വ്യാപാര ദിനവും ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 240.61 പോയിന്റ് നേട്ടത്തില്‍ 35,165.48ലും നിഫ്റ്റി 83.50 പോയിന്റ് ഉയര്‍ന്ന് 10,668.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിപിസിഎല്‍, എച്ച്പിസിഎല്‍, ഗെയില്‍, സണ്‍ ഫാര്‍മ, ലുപിന്‍, എല്‍ആന്റ്ടി, മാരുതി സുസുകി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ രണ്ട് മുതല്‍ ആറ് ശതമാനംവരെയാണ് നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര നാലുശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ ഒന്നുമുതല്‍ രണ്ടുശതമാനം വരെയും നഷ്ടത്തിലാണ്.