ന്യൂഡല്‍ഹി: പൊതുബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ മികവ്. സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് 36,136 പോയിന്റിലും, 50 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 11,077ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് വിപണിയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്.