സെന്‍സെക്‌സ് 169.56 പോയിന്റ് താഴ്ന്ന് ഓഹരിസൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: നേട്ടത്തിലാണ് ആരംഭിച്ചതെങ്കിലും ഓഹരിസൂചിക ക്ലോസ് ചെയ്തത് നഷ്ടത്തില്‍.

നിഫ്റ്റി 10,800 നും താഴെയാണ് എത്തിയത്. സെന്‍സെക്‌സ് 169.56 പോയിന്റ് താഴ്ന്ന് 36,025.54ലിലും നിഫ്റ്റി 69.30 പോയിന്റ് നഷ്ടത്തില്‍ 10,780.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 692 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1829 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, സിപ്ല, യെസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടത്തിലെത്തി. സീ എന്റര്‍ടെയ്ന്‍മെന്റ്, മാരുതി സുസുക്കി, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യ ബുള്‍സ് ഹൗസിങ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. വാഹനം, ബാങ്ക്, എഫ്എംസിജി, ഇന്‍ഫ്ര, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലെത്തിയത്.

Top