മികച്ചനേട്ടം കൈവരിച്ച്‌ ഓഹരികള്‍; നവംബറില്‍ 50% വരെ ഉയര്‍ച്ച

രാജ്യത്തെ ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 0.2% നഷ്ടത്തിലായിരുന്നെങ്കിലും ബിഎസ്ഇ 500 സൂചികയിലെ 100ലേറെ ഓഹരികള്‍ മികച്ച ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്.

സൂചികകളെ മറികടന്ന് 120 ഓഹരികള്‍ മുന്നിട്ടപ്പോള്‍ ഒന്നാം സ്ഥാനം മിന്‍ഡ ഇന്‍ഡസ്ട്രീസ് നേടി.

നവംബറില്‍മാത്രം മിന്‍ഡ 53 ശതമാനമാണ് നേടിയത്. 46 ശതമാനം നേട്ടത്തില്‍ 8കെ മൈല്‍സും 33 ശതമാനം ഉയര്‍ന്ന് ഇന്‍ഫിബീം കോര്‍പ്പറേഷനും മികച്ചുനിന്നു.

ഗള്‍ഫ് ഓയില്‍, റെയിന്‍ ഇന്‍ഡസ്ട്രീസ്, റാഡികൊ ഖെയ്താന്‍, ടൈറ്റാന്‍ കമ്പനി, ടൈറ്റഗ്രാഫ് വാഗണ്‍സ്, ടാറ്റ ഗ്ലോബല്‍ ബീവറേജസ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ബാങ്ക്, വിഐപി ഇന്‍ഡസ്ട്രീസ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി ഓഹരികളാണ്.

ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, ജിഎസ്എഫ്‌സി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ്, ബാറ്റ ഇന്ത്യ, അവന്തി ഫീഡ്‌സ്, മഹാനഗര്‍ ഗ്യാസ് തുടങ്ങിയവയാണ് മികച്ചനേട്ടം കൈവരിച്ച മറ്റു കമ്പനികള്‍.

2017ല്‍ ഇതുവരെ സെന്‍സെക്‌സ് 25 ശതമാനത്തിലേറെയാണ് നേട്ടമുണ്ടാക്കിയത്.

യുഎസ് ഫെഡ് റിസര്‍വിന്റെ പോളിസി യോഗവും ആര്‍ബിഐയുടെ പണവായ്പ നയ പ്രഖ്യാപനവും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവുമാണ് ഡിസംബറില്‍ വിപണിയുടെ ഗതി നര്‍ണയിക്കുക.

Top