Shariah not a political manifesto: Kanthapuram

kanthapuram

കോഴിക്കോട്: ഇസ്ലാം വിലക്കിയ പലിശവാങ്ങുന്നവര്‍ക്ക് ഇസ്ലാമിന്റെ സ്ത്രീനിലപാടുകളെക്കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യയാര്‍.

നിത്യജീവിതത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ അതിനെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമുള്ളൂ. സ്ത്രീ സമത്വത്തെപ്പറ്റിയുള്ള കാന്തപുരത്തിന്റെ മുന്‍ വിവാദ പരാമര്‍ശങ്ങള്‍ക്കുള്ള വിശദീകരണമെന്നോണം അദ്ദേഹം പറഞ്ഞു.

തന്റെ കോലം കത്തിച്ചത് ഖുറാന്‍ കത്തിക്കാനുള്ള ആത്മ വിശ്വാസമില്ലാത്തതുകൊണ്ടന്നും മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് അവര്‍ അങ്ങനെ ചെയ്തതെന്നും കാന്തിപുരം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനപത്രികപോലെയല്ല മുസ്ലിങ്ങള്‍ ഖുര്‍ആനെയും പ്രവാചകചര്യകളെയും മനസ്സിലാക്കുന്നത്.

ശരീഅത്തിനെതിരായ കൈയേറ്റങ്ങള്‍ പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ആഹ്വാനം ചെയ്തു.

കോഴിക്കോട് കടപ്പുറത്ത് നടന്ന അന്താരാഷ്ട്ര മിലാദ് സമ്മേളനത്തില്‍ പ്രവാചകസ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായ കാന്തപുരം.

Top