ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിന്‌റെ വികസന പദ്ധതി പൂര്‍ത്തിയായി. 4 കോടി ദിര്‍ഹത്തിന്റെ പദ്ധതിയാണ് പൂര്‍ത്തിയായത്. 4,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് നവീകരണം. 4 പുതിയ ഗേറ്റുകള്‍, 9 കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നൂതന സുരക്ഷാ സംവിധാനങ്ങള്‍, നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക മേഖലകള്‍, റസ്റ്ററന്റുകള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ് എന്നിവ ഉള്‍പ്പെടുന്നു.
2015 ആകുമ്പോഴേക്കും പ്രതിവര്‍ഷം 2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ പങ്കെടുത്തു.