ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പതാക ഉയര്‍ത്തി വിനോദ സഞ്ചാര കേന്ദ്രമായ ഫ്‌ളാഗ് ഐലന്‍ഡ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.
യുഎഇ പതാക ദിനവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷത്തിലായിരുന്നു പതാക ഉയര്‍ത്തിയത്.
70 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള പതാകയാണ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഒരു കൊടിമരത്തില്‍ സ്ഥാപിക്കുന്ന ഏറ്റവും വലിയ പതാകയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
ട്രൈഡന്റ് ഫ്‌ളാഗ് പോള്‍സ് എന്ന കമ്പനിയാണ് പതാക നിര്‍മിച്ചത്.
യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്ഥാനമേറ്റത്തിന്റെ ഓര്‍മയായി ആഘോഷിക്കുന്ന ദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പതാക ഉയര്‍ത്താനായതില്‍ അഭിമാനമുണ്ടെന്നു ഫ്‌ളാഗ് ഐലന്‍ഡ് മാനേജര്‍ ഖൊലൂദ് അല്‍ ജുനൈബി പറഞ്ഞു.