ബൈക്ക് റൈഡേഴ്സിന് നിയമലംഘനങ്ങളെക്കുറിച്ച് ബോധവത്കരണവുമായി ഷാർജ പൊലീസ്

ഷാര്‍ജ: മോട്ടോര്‍ ബൈക്ക് റൈഡര്‍മാര്‍ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പയിന്‍ ആരംഭിച്ച് ഷാര്‍ജ പൊലീസ്. സേഫ് ഡ്രൈവിങ്ങ് മോട്ടോര്‍ സൈക്കിള്‍ എന്ന പേരില്‍ ആണ് ക്യാമ്പയിന്‍ നടത്തുന്നത്. എമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡര്‍മാരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ബൈക്ക് യാത്രക്കാരില്‍ നിന്ന് സാധാരണ ഉണ്ടാകുന്ന ട്രാഫിക് നിയമ ലംഘനങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

എമിറേറ്റിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ബൈക്ക് റൈഡര്‍മാരെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍ നടത്തുന്നത്. ആഭ്യന്തര മന്ത്രാലയവും ഷാര്‍ജ ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റും നടത്തുന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ ട്രാഫിക് കാമ്പെയ്നുകളുടെ ഗുണഭോക്താക്കളുടെ എണ്ണം 5,715 ആയി.

Top