വാഷിംഗ്‌ടൺ : നമ്മുക്ക് സ്വന്തമായി ഉള്ള വസ്തുവിൽ മറ്റൊരാൾ തൊടുന്നത് ആർക്കും ഇഷ്ട്ടപെടാറില്ല. അത് മനുഷ്യരായാലും, ജന്തുക്കളായാലും.
അത്തരത്തിൽ പ്രതികരണം അറിയിച്ച സ്രാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിൽ ഇപ്പോള്‍ വൈറലാകുന്നത്.
ഇന്റർനാഷണൽ സ്പൈ മ്യൂസിയത്തിലാണ് തന്റെ അക്വേറിയത്തിൽ സ്പർശിച്ച ഗ്രിഗോറി ഹെയ്‌ൻസ്‌മാൻ എന്ന സന്ദർശകനെ സ്രാവ് ഭയപ്പെടുത്തിയത്.
സ്വന്തം ഉത്തരവാദിത്യത്തിൽ മാത്രമേ അക്വേറിയത്തിൽ സപർശിക്കാവു എന്ന നിർദേശം മറികടന്നാണ് ഹെയ്‌ൻസ്‌മാൻ അക്വേറിയത്തിൽ തൊട്ടത്.
അക്വേറിയത്തിന് ഉള്ളിൽ നിന്ന് ലഭിച്ച പ്രതികരണം അപ്രീതിക്ഷിതമായിരുന്നു. ഗ്ലാസിൽ സപർശിച്ച ഹെയ്‌ൻസ്‌മാന് നേരെ സ്രാവ് അക്രമിക്കുകയായിരുന്നു.
എന്നാൽ ഇത് സന്ദർശകരെ പറ്റിക്കാനായി ഒരുക്കിയിരിക്കുന്ന കെണിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
അക്വേറിയത്തിൽ തൊടുന്ന സന്ദർശക്ക് നേരെ വ്യാജ സ്രാവാണ് ഇത്തരത്തിൽ പ്രതികരണം നടത്തുന്നത്.
7.2 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 3 ലക്ഷം ആളുകൾ വീഡിയോ ഷെയർ ചെയ്തിട്ടും ഉണ്ട്.
ഹെയ്‌ൻസ്‌മാനെ പോലെ തന്നെയായിരുന്നു ഞങ്ങളുടെയും പ്രതികരണമെന്ന് പലരും അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് : രേഷ്മ പി . എം