എത് നടനുമായാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹം; ഷാരുഖിന്റെ മകളുടെ മറുപടികേട്ട് ഞെട്ടി ആരാധകര്‍

താരങ്ങളുടെ മക്കളെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കെല്ലാം ഒരു പ്രത്യേക ഇഷ്ടമാണ്. പലപ്പോഴും ആരാധകര്‍ താരങ്ങളേക്കാള്‍ ശ്രദ്ധിക്കുക അവരുടെ മക്കളെക്കുറിച്ചുള്ള കാര്യങ്ങളാകും.

ബോളിവുഡിന്റെ കിംങ് ഖാന്‍ ഷാറുഖാന്റെ മകളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കൊരു പ്രത്യേക താത്പര്യമാണ്. പൊതുപരിപാടികളിലോ മറ്റോ ഷറുഖിനൊത്ത് മകള്‍ സുഖാന ഖാന്‍ എത്തിയാല്‍ പിന്നെ സുഖാനയുടെ പിറകേ ആയിരിക്കും ക്യാമറക്കണ്ണുകള്‍ എല്ലാം. ഇപ്പോള്‍ ഇതാ അങ്ങനെ തന്റെ വിശേഷങ്ങള്‍ തിരക്കി നടക്കുന്നവരെ ഞെട്ടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താര പുത്രി.

സുഹാനയുടെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ആരാധകന്റെ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് സുഖാന വെളിപ്പെടുത്തല്‍ നടത്തിയത്. എത് നടനെയാണ് ഡേറ്റ് ചെയ്യാന്‍ ആഗ്രഹം എന്നായിരുന്ന ആരാധകന്റെ ചോദ്യം. ദക്ഷിണ കൊറിയന്‍ ഗായകനും ഗാനരചയിതാവും നടനുമായ സുഹോ എന്നായിരുന്നു സുഹാനയുടെ മറുപടി. സുഹോയുടെ ചിത്രം സഹിതമാണ് സുഹാന മറുപടി നല്‍കിയത്.

Top