തിരുവനന്തപുരം: തുലാഭാരത്തിനിടയില്‍ ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടി വീണ സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍, സംഭവത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പരാതി നല്‍കിയിരുന്നു. എന്നാല്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വവും പിന്‍മാറി.
ഗാന്ധാരി അമ്മന്‍കോവിലില്‍ തൂലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണായിരുന്നു ശശി തരൂരിന് പരിക്കേറ്റത്. ശശിതരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. തലയിലെ മുറിവില്‍ ആറ് തുന്നലുണ്ട്. ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ് തരൂര്‍.