ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്‍മേലാണ് ജാമ്യം അനുവദി
രാജ്യം വിട്ടുപോകരുതെന്നും രാജ്യത്തിന് പുറത്ത് പോകണമെങ്കില്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതാണെന്നും കോടതി പറഞ്ഞു. തരൂരിന് ജാമ്യം അനുവദിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നുമായിരുന്നു പൊലീസിന്റെ വാദം. 2014 ജനുവരി 17നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണയാണ് തരൂരിന്റെ മേല്‍ ചുമത്തിയത്.