തൃശൂര്‍: ശശി തരൂരിനെ പിന്തുണച്ച് സുരേഷ് ഗോപി. തരൂരിന്റെ പ്രസ്താവന സത്യമാണ്. ഹമാസ് ആക്രമണത്തിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ നടക്കുന്നത്. ശശി തരൂരിന്റെ പരാമര്‍ശം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെപ്പറ്റി കൂടുതല്‍ എന്റെ പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഭീകരതയെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. പഠിക്കാതെ ഒരു വിഷയത്തില്‍ പ്രതികരിക്കുന്ന ആളല്ല ശശി തരൂര്‍. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. തീവ്രവാദം അവസാനിച്ചാല്‍ എല്ലായിടത്തും സൗഹൃദം ഉണ്ടാകും. പാവം ജനങ്ങളെ ദ്രോഹിക്കുന്നവര്‍ ഒടുങ്ങണം. തൃശൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. തൃശൂര്‍ ആയാലും കണ്ണൂര്‍ ആയാലും ജയിക്കും. എവിടെ ആയാലും മത്സരിക്കാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ താന്‍ എപ്പോഴും പലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂര്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ എന്നും പാലസ്തീന്‍ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂര്‍ പ്രതികരിച്ചത്.