പൊതുരംഗങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതിന്റെ കാരണം വിശദീകരിച്ച് തരൂര്‍

sasi tharoor

ന്യൂഡല്‍ഹി: പൊതുരംഗങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്ന ശശി തരൂര്‍ ഒടുവില്‍ മൗനം വെടിഞ്ഞ് രംഗത്ത്. നെഞ്ചിലുണ്ടായ അണുബാധ മൂലമാണ് പൊതുരംഗങ്ങളില്‍ നിന്ന് താന്‍ അപ്രത്യക്ഷനായതെന്നാണ് തരൂരിന്റെ വാദം.

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് താന്‍ കിടപ്പിലാണെന്നും ആന്റിബയോട്ടിക്കുകള്‍ കഴിച്ച് ക്കൊണ്ടിരിക്കുകയാണെന്നും കുറച്ച് ദിവസം പൂര്‍ണമായി വിശ്രമം വേണമെന്ന ഉപദേശമുണ്ടെന്നും മൂന്ന് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദയവ് ചെയ്ത് കിംവദന്തികള്‍ക്ക് ചെവി നല്‍കരുതെന്നും തരൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തരൂര്‍ വിശദീകരണം നല്‍കിയത്.

വാര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കുറച്ച് ദിവസങ്ങളായി തരൂരിനെ കാണാത്തിതിനെ ചൊല്ലി വ്യാജ പ്രചാരണങ്ങളുണ്ടായിരുന്നു.

Top