ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഓഫീസിന് മുന്നില്‍ കരിഓയില്‍ ഒഴിക്കുകയും റീത്ത് വെച്ച് പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന് പരമാര്‍ശത്തിനെതിരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് കൊണ്ട് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യമുന്നയിച്ചത്.
എന്നാല്‍ സംഭവത്തില്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഇത് ഭയപ്പെടുത്താനുള്ള ശ്രമം മാത്രമാണെന്നും വായ മൂടിക്കെട്ടാന്‍ മാത്രമാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു തരൂര്‍ പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.