തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ശശി തരൂര്‍. ബിജെപി വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്നു. യുഡിഎഫ് ശക്തമായി പ്രതിഷേധിക്കും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിയമം പിന്‍വലിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും ശശി തരൂര്‍ പറഞ്ഞു.
താന്‍ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്. വാഗ്ദാനം കൊടുത്ത് പൂര്‍ത്തിയാക്കാന്‍ ബിജെപിയ്ക്കായില്ല. എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. വിജയം ജനം തീരുമാനിക്കും. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണെന്ന് ശശി തരൂര്‍ പറഞ്ഞു. 15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം.ഇത് എന്റെ നാടാണ്. പ്രത്യേക സ്വീകരണം വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.പത്മജയുടെ ബിജെപി പ്രവേശനം വ്യക്തിപരമായ തീരുമാനമല്ലേയെന്നും കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ കൂടെയുണ്ടല്ലോ എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.