ന്യൂഡല്‍ഹി: വായനക്കാരെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കുന്ന ആളാണ് ശശി തരൂര്‍. വിചിത്രമായ ഉച്ചരാണങ്ങളും സ്‌പെല്ലിംഗുകളും പലപ്പോഴും വാര്‍ത്തകളിലും ഇടം നേടാറുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചതിലൂടെ തരൂരിന്റെ പിറകെ കൂടിയിരിക്കുകയാണ് ട്രോളന്‍മാര്‍.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലായിരുന്നു അക്ഷരത്തെറ്റ് സംഭവിച്ചത്.
യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം എഴുതിയ ‘Innovation’എന്നവാക്കിന് പകരം ‘Innivation’ എന്ന് തെറ്റി എഴുതുകയായിരുന്നു ശശി തരൂര്‍. ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അല്ലെങ്കില്‍ തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നുമാണ് വിമര്‍ശകര്‍ വ്യാഖ്യാനിക്കുന്നത്.