സുനന്ദ പുഷ്‌കര്‍ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

ഡല്‍ഹി : സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ശശി തരൂരിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സുബ്രഹ്മണ്യം സ്വാമി കേസില്‍ ഇടപെടുന്നത് തടയണമെന്ന തരൂരിന്റെ അപേക്ഷ പരിഗണിക്കുന്നത് ദില്ലി പട്യാല ഹൗസ് കോടതി ഓഗസ്റ്റ് 23ലേക്ക് മാറ്റി.

അതേസമയം, കേസില്‍ തരൂരിന് ഡല്‍ഹി ചീഫ് മജിസ്ട്രേറ്റ് മെട്രോപൊളിറ്റന്‍ കോടതി സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതിയെ അറിയിക്കാതെ രാജ്യംവിട്ടു പോകരുതെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് നിലവില്‍ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുകുറ്റങ്ങള്‍ക്കും തരൂരിനെതിരെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഡല്‍ഹി പോലീസ് അവകാശപ്പെടുന്നത്.

Top