തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകിക്കാണ് പത്രിക സമര്‍പ്പിച്ചത്. തരൂരിന്‍റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഒരു നിയോജക മണ്ഡലത്തില്‍ രണ്ടു ദിവസത്തെ പര്യടനമാണ് നടത്തുക. പതിനാലു ദിവസം കൊണ്ട് മണ്ഡല പര്യടനം പൂര്‍ത്തിയാക്കും. വീടുകള്‍ കേന്ദ്രീകരിച്ചുള്ള മൂന്നാം ഘട്ട സ്‌ക്വാഡ് വര്‍ക്കുകള്‍ക്കും കുടുംബ സംഗമങ്ങള്‍ക്കും എപ്രില്‍ രണ്ടിന് തുടക്കമാകും.
ബൂത്ത്, മണ്ഡലം, മേഖലാ കണ്‍വെന്‍ഷനുകള്‍ പൂർത്തിയായി. എല്ലാ നിയോജക മണ്ഡലത്തിലും യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് മണ്ഡലം, ബൂത്ത് കമ്മിറ്റി ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം പാര്‍ലമെന്‍റിലെ 1,305 ബൂത്തുകളിലും 85 മണ്ഡലങ്ങളിലും കമ്മിറ്റികള്‍ നിലവില്‍ വന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും മുതിര്‍ന്ന നേതാക്കാള്‍ ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലം പര്യടനം നടത്തും.
പേര് – ശശി തരൂർ
കൈവശമുള്ള പണം – 25,000 രൂപ
ബാങ്ക് നിക്ഷേപം – 5,88,93,996 രൂപ
മറ്റ് നിക്ഷേപങ്ങൾ – 15,32,66,871 രൂപ
വാഹനങ്ങൾ – മാരുതി സിയാസ് (2016 മോഡൽ, ആറു ലക്ഷം രൂപ മതിപ്പു വില), ഫിയറ്റ് ലിനിയ (2009 മോഡൽ, 75,000 രൂപ മതിപ്പ്)
സ്വർണം – 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ)
ക്രിമിനൽ കേസുകൾ – മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് കേസുകൾ
ജോലി – സാമൂഹ്യപ്രവർത്തനം
ജംഗമ ആസ്തികളുടെ ആകെ മൂല്യം – 34,00,22,585 രൂപ
സ്ഥാവര ആസ്തി ആകെ മൂല്യം – 1,00,00,000 രൂപ
സ്വയാർജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില – 45,00,000 രൂപ
സ്വയാർജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില – 95,00,000 രൂപ
പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില – 5,00,000 രൂപ