ചെന്നൈ: കൊവിഡ് സാഹചര്യത്തിനു അയവുണ്ടായാല്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് ഈ നിലപാട് ശശികല വ്യക്തമാക്കി. അണ്ണാ ഡിഎംകെയെ തിരികെ പിടിക്കുമെന്നാണ് ശശികല പ്രഖ്യാപിച്ചത്.
ഇപിഎസ്, ഒപിഎസ് ഭിന്നത അണ്ണാ ഡിഎംകെയില്‍രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം. അണ്ണാഡിഎംകെയുടെ പത്ത് വര്‍ഷത്തെ തുടര്‍ഭരണം അവസാനിച്ചതോടെ പാര്‍ട്ടിയില്‍ ഇപിഎസ് ഒപിഎസ് നേതൃത്വത്തിന്റെ നിലനിലപ്പ് ഭീഷണിയിലായിരുന്നു.
തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന വാദവും ഉയര്‍ന്നു വന്നിരുന്നു. ഇനി ഇപ്പോള്‍ ശശികലയുടെ രാഷ്ട്രീയ പ്രവേശനം കൂടി വരുന്നതോടെ അണ്ണാ ഡിഎംകെ പൂര്‍ണമായും ശശികലയുടെ വരുതിയിലേക്ക് വരുമോ എന്നാണ് നോക്കി കാണേണ്ടത്.