മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏക നേട്ടം സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒതുക്കി മൂലയ്ക്കിരുത്താനായതു മാത്രമാണെന്ന് ചലച്ചിത്രതാരം ശത്രുഘ്‌നന്‍ സിന്‍ഹ.
വളരെ ആസൂത്രിതമായാണ് മോദി സ്വന്തം പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളായ വായ്‌പേയിയെയും അദ്വാനിയെയും മൂലയ്ക്കിരുത്തിയത്. ബിജെപിയുടെ ഏറ്റവും വലിയ നേതാവായ വാജ്‌പേയി സമീപകാലത്താണ് മരിച്ചത്. അദ്വാനി, യശ്വന്ത് സിന്‍ഹ, മുരളീമനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സിന്‍ഹ പറഞ്ഞു.
കേന്ദ്രത്തില്‍ ഇപ്പോള്‍ നടക്കുന്നത് വണ്‍മാന്‍ ഷോയും ടൂമെന്‍ ആര്‍മിയുമാണ്. മോദിക്ക് മതേതരത്വത്തോട് പുച്ഛമാണ്. ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാ ഭിന്നതകളും മറന്ന് ജനം ഒന്നിക്കേണ്ട സമയമാണിതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.