ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഓപ്പണിംഗ് വിടവ് നികത്താന്‍ തയ്യാറായി ഷോണ്‍ മാര്‍ഷ്. ഡേവിഡ് വാര്‍ണറും ബാന്‍ക്രാഫ്റ്റും വിലക്ക് നേരിടുമ്പോള്‍ വരുന്ന ഓപ്പണിംഗ് വിടവ് നികത്താനാണ് ഷോണ്‍ തയ്യാറായത്. ടീമിലെ മധ്യനിര താരമാണ് ഷോണ്‍.
മാറ്റ് റെന്‍ഷാ ആണ് ഇപ്പോള്‍ വന്നിരിക്കുന്ന രണ്ട് സ്ഥാനങ്ങളില്‍ ഒരു ഓപ്പണിംഗ് സ്ഥാനം എടുക്കുവാന്‍ പോകുന്നത്. ജോ ബേണ്‍സിനെ വാന്‍ഡറേര്‍സില്‍ പരീക്ഷിച്ചുവെങ്കിലും അത് അത്ര വിജയം കണ്ടില്ല.
ഇതുവരെ കളിച്ച 32 ടെസ്റ്റുകളില്‍ 5 എണ്മത്തില്‍ മാത്രമാണ് ഷോണ്‍ മാര്‍ഷ് ഓപ്പണ്‍ ചെയ്തിട്ടുള്ളതെങ്കിലും ഏഷ്യന്‍ പിച്ചുകളില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു എന്നതും ഷോണ്‍ മാര്‍ഷിനു ഗുണകരമായി മാറിയേക്കാമെന്നാണ് കരുതുന്നത്.
ഒക്ടോബറില്‍ പാക്കിസ്ഥാനുമായി യുഎഇയിലാണ് ഓസ്‌ട്രേലിയയുടെ അടുത്ത ടെസ്റ്റ് ദൗത്യം. അതിനു ശേഷം ഇന്ത്യയുമായി നാല് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.