ന്യൂഡല്‍ഹി: ആപ്പിള്‍ കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തിയതാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ ഉത്പന്നങ്ങള്‍. ഇന്നിതാ ഷവോമിയില്‍ നിന്നും പുതിയൊരു ഫ്ളാഗ്ഷിപ്പ് കൂടി എത്തി. ഷവോമി എംഐ 5. വിപണിയില്‍ നിലവില്‍ മികച്ചുനില്‍ക്കുന്ന ഐഫോണ്‍ 6 അടക്കമുള്ള പ്രീമിയം ഫോണുകളെ വെല്ലാനാണ് എംഐ 5 ന്റെ വരവ്. ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ മനം കവരുന്ന ഫീച്ചറുകളാണ് എംഐ5ന്റെ പ്രത്യേകത.
24,999 രൂപയ്ക്ക് രാജ്യത്തെ വിപണിയിലെത്തിയ ഷവോമി എംഐ 5 ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ 820 പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഇതിനുള്ളത്. ഏപ്രില്‍ ആറ് മുതല്‍ വില്‍പ്പന തുടങ്ങും.
1920*1080 പിക്സല്‍ റസല്യൂഷനുമായി 5.15 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്!പ്ലെയാണിതിലുള്ളത്. കറുപ്പ്, ഗോള്‍ഡ്, വെളുപ്പ് തുടങ്ങിയ നിറങ്ങളില്‍ എംഐ 5 ഉപഭോക്താക്കളുടെ കൈകളിലെത്തും. 3ഡി ഗ്ലാസിലാണ് ഡിസൈന്‍. എംഐ 5 പ്രോ വേരിയന്റില്‍ 3ഡി സെറാമിക് ബോഡിയാണുള്ളത്.
129 ഗ്രാം ഭാരവും 7.25 എംഎം കനവുമാണ് എംഐ 5 നുള്ളത്. 4ജി ഇന്ത്യന്‍ ബാന്റുകള്‍ പിന്തുണയ്ക്കുന്ന ഫോണില്‍ രണ്ട് നാനോ ജിഎസ്എം സിമ്മുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. രണ്ടു സിമ്മുകളിലും 4 ജി കണക്ടിവിറ്റി ഉപയോഗിക്കാനും കഴിയും.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മെല്ലോയിലാണ് ഇതിന്റെ പ്രവര്‍ത്തനം. 4 ആക്സിസ് ഒഐഎസില് അധിഷ്ഠിതമായ 16 എംപി പ്രധാന കാമറയും വൈഡ് ആംഗിള്‍ ലെന്‍സോടു കൂടിയ 4 എംപി സെല്‍ഫി കാമറയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.