ഷവോമിയുടെ എംഐ 10 എസ് പുറത്തിറക്കി: 37000 രൂപ മുതൽ വില

വോമിയുടെ എംഐ 10 എസ് പുറത്തിറക്കി. എംഐ 10, എംഐ 10 ടി, എംഐ 10 ടി പ്രോ, എംഐ 10എസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്മാര്‍ട്ട്‌ഫോണുകള്‍ ഈ ലൈനപ്പില്‍ ഇതിനകം ഉണ്ട്.പഞ്ച്‌ഹോള്‍ ഡിസ്‌പ്ലേ, ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ക്വാഡ് ക്യാമറ എന്നിവ എംഐ 10 എസില്‍ ഉള്‍ക്കൊള്ളുന്നു.

മറ്റ് ചില എംഐ 10 സീരീസ് സ്മാര്‍ട്ട്‌ഫോണുകളെപ്പോലെ പിന്നില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഇതിലുണ്ട്. മൂന്ന് വേരിയന്റുകളിലാണ് ഷിയോമി എംഐ 10 എസ് പുറത്തിറക്കിയത്. ഏകദേശം 37,000 രൂപയാണ് 8 ജിബി + 128 ജിബി മോഡലിന് വില. രണ്ട് വ്യത്യസ്ത പാക്കേജുകളിലാണ് ഷവോഎംഐ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത് എന്നതാണ് ശ്രദ്ധേയം. ബോക്‌സിനുള്ളില്‍ ഒരു ചാര്‍ജറുമായി പാക്കേജ് പതിപ്പ് വരുമ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ചാര്‍ജറിനെ ഒഴിവാക്കുക്കും. നീല, കറുപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഇത് വില്‍ക്കുക.

അഡ്രിനോ 650 ജിപിയുവുമായി ചേര്‍ത്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 സോസി, 12 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാം, 256 ജിബി വികസിപ്പിക്കാവുന്ന യുഎഫ്എസ് 3.0 സ്‌റ്റോറേജ് എന്നിവയാണ് ഇതിന് കരുത്ത് പകരുന്നത്.ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത എംഐയുഐ 12 ഡെഡിക്കേറ്റഡ് സ്‌കിന്‍ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നു.

കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ബ്ലൂടൂത്ത് 5.1, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുന്നു.

Top