sheela thomas-aditional chief sectretary

തിരുവനന്തപുരം: ഷീല തോമസിനെ പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ഉഷ ടൈറ്റസിനെയും തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയായി എ. ഷാജഹാനെയും നിയമിച്ചു.

കെ.ആര്‍. ജ്യോതിലാലിന് ഏവിയേഷന്‍ വകുപ്പിന്റെ അധിക ചുമതല നല്‍കി. സാമൂഹ്യനീതി വകുപ്പിന്റെ അധിക ചുമതല മിനി ആന്റണിക്കും നല്‍കി.

സംസ്ഥാന സഹകരണ ബാങ്ക് എം.ഡി. , കേരള കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ & റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ അധിക ചുമതല എന്നിവ സുരേഷ് ബാബുവിന് നല്‍കി.

ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്‌ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി റദ്ദാക്കി.

2016 ജൂണ്‍ നാലിന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും. പാലക്കാട് മെഡിക്കല്‍ കോളേജില്‍ 281 തസ്തികകള്‍ സൃഷ്ടിക്കാനും 38 അദ്ധ്യാപകരെ ഉടന്‍ നിയമിക്കാനും തീരുമാനമായി.

എസ്.ശിവദാസ്, എ.നിസ്സാം, ജോമി അനു ഐസക്ക്, കെ.മീര ജോണ്‍, ജെ.ശ്രീജ, എല്‍.കണ്ണന്‍, എസ്.വി മനേഷ്, എ.ആര്‍ കാര്‍ത്തിക , റ്റി.കെ സന്തോഷ്, കെ.കാര്‍ത്തിക, എം.ആര്‍. ദിലീപ്, എ.അനീസ , പി. നിജേഷ്‌കുമാര്‍, പി.അരുണ്‍കുമാര്‍ , എം.എസ് ഷൈനി, സൂര്യ എസ്. സുകുമാരന്‍, ആര്‍. കൃഷ്ണ പ്രഭന്‍, ബി.ശാലിനി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രന്‍ എന്നിവര്‍ മുനിസിഫ് മജിസ്‌ട്രേറ്റ്മാരായി നിയമിക്കപ്പെട്ടു.

Top