മുംബൈ: ഷീന ബോറ വധക്കേസില്‍ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവും പ്രമുഖ മാധ്യമ ഉടമസ്ഥനുമായ പീറ്റര്‍ മുഖര്‍ജിയ്‌ക്കെതിരെ കോടതി കുറ്റം ചുമത്തി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയാണ് പീറ്റര്‍ മുഖര്‍ജിയ്ക്ക് മേല്‍ ആരോപി്ക്കപ്പെടുന്ന കുറ്റങ്ങള്‍.
തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമിച്ചതായും ഇന്ദ്രാണിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായും പീറ്റര്‍ മുഖര്‍ജിയ്ക്ക് നേരെ ആരോപണമുണ്ട്. ഇന്നലെയാണ് പിറ്റര്‍ മുഖര്‍ജിയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പീറ്റര്‍ മുഖര്‍ജിയെ നവംബര്‍ 23 വരെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
2012 ഏപ്രില്‍ 24ന് മുംബയ്ക്ക് സമീപം റായ്ഗഡില്‍ 24കാരിയായ ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തുകയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ സഹായത്തോടെ കാടിനുള്ളില്‍ കൊണ്ടു പോയി കുഴിച്ചിടുകയുമായിരുന്നു. ഡിസംബര്‍ 3 വരെയാണ് ഇന്ദ്രാണി, സഞ്ജയ്, ശ്യാവര്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി.