sheena borea murder cause- peter mukarjea bail

മുംബൈ: അതിയായ ഉല്‍ക്കര്‍ഷേച്ഛ പ്രകടിപ്പിച്ചിരുന്ന സ്ത്രീയായിരുന്നു തന്റെ ഭാര്യ ഇന്ദ്രാണിയെന്ന് മാധ്യമ വ്യവസായി പീറ്റര്‍ മുഖര്‍ജി. ഷീന ബോറ കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കഴിയുന്ന പീറ്ററിന്റെ അഭിഭാഷകന്‍ തയ്യാറാക്കിയ ജാമ്യഹരജിയിലാണ് പീറ്റര്‍ ആരോപണം ഉന്നയിച്ചത്. വ്യക്തിപരമായ ഉയര്‍ച്ചക്കായി മക്കളെപ്പോലും ബലികൊടുക്കാന്‍ ഇന്ദ്രാണി മടിച്ചിരുന്നില്ലെന്നും പീറ്റര്‍ പറയുന്നു.

മികച്ച വിദ്യാഭ്യാസവുംസമൂഹത്തില്‍ ഉന്നതസ്ഥാനവും വഹിക്കുന്ന പീറ്റര്‍ മുഖര്‍ജിക്ക് ഹീനമായ ഭൂതകാലമുള്ള ഒരു സ്ത്രീയോടൊത്തു ചേര്‍ന്ന് ഗൂഢാലോചന നടത്തുകയോ ഇത്തരത്തില്‍ ഒരു കൊലപാതകം നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. ഷീന ബോറയെ കൊലപ്പെടുത്തിയതുകൊണ്ട് പീറ്ററിന് നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഷീന ഇന്ത്രാണിയുടെ മകളായിരുന്നുവെന്ന് പീറ്ററിന് അറിയാമായിരുന്നില്ല. ഷീനയുടേയും രാഹുലിന്റെയും വിവാഹകാര്യത്തില്‍ ഭാര്യക്കിഷ്ടമുണ്ടാകില്ലെന്ന് അറിയാവുന്നത് കൊണ്ടുതന്നെ പീറ്റര്‍ ഇടപെട്ടിരുന്നില്ല എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Top