ന്യൂഡല്‍ഹി : ഹാദിയയെ സേലത്ത് പോയി കാണുമെന്ന് ഭര്‍ത്താവ് ഷെഫീന്‍ ജഹാന്‍.
ഹാദിയ കോളേജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കാണുക. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീം കോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ലെന്നും ഷെഫീന്‍ ജഹാന്‍ പറഞ്ഞു.
തനിക്ക് ഐഎസ് ബന്ധമുണ്ടെന്ന എന്‍ഐഎ വാദം അടിസ്ഥാനരഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷെഫീന്‍ ജഹാന്‍ വ്യക്തമാക്കി.
ഇതിനിടെ ഷെഫീനെ സേലത്ത് വെച്ച് കാണാമല്ലോയെന്നും പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു.
ഡല്‍ഹിയില്‍നിന്നും സേലത്തെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് ഹാദിയ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.