കോവിഡ് വാക്സിൻ സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി

ദോഹ : ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി കോവിഡ് വാക്‌സീന്‍ സ്വീകരിച്ചു. ഫൈസര്‍ ബയോടെക് കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ചിത്രം സഹിതം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അമീര്‍ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും മുന്‍പ്രധാനമന്ത്രിയുമെല്ലാം വാക്‌സീന്‍ സ്വീകരിച്ചിരുന്നു.

7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഡിസംബര്‍ 23ന് ആരംഭിച്ച വാക്‌സീനേഷന്‍ ക്യാംപെയ്‌ന്റെ ആദ്യ ഘട്ടം 2021 ജനുവരി 31 വരെയാണ്. 70 വയസ്സിന് മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങളുള്ളവര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ നല്‍കുന്നത്.

Top