ഡമാസ്‌കസ്: സിറിയയിലെ ആലെപ്പോയില്‍ ഭീകരര്‍ ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വടക്കു കിഴക്കന്‍ ആലെപ്പോയിലെ അസ്സെറാ ജില്ലയിലാണ് സംഭവം. സിറിയന്‍ ടെലിവിഷസന്‍ ചാനലായ ഇഖ്ബാരിയ ടിവിയാണ് ഇത് സംബന്ധിച്ച് വിവരം പുറത്ത് വിട്ടത്.
സിറിയന്‍ സൈന്യം പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.