ജിദ്ദ: സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്തവാളത്തിനു നേര്‍ക്ക് ഹൂതികള്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സൗദി സഖ്യസേന വക്താവ് പറഞ്ഞു.
ആദ്യമായിട്ടാണ് വിമാനത്താവളത്തിലേക്ക് ഷെല്ലാക്രമണം ഉണ്ടാകുന്നത്. എന്നാല്‍, ജീസാനിലേക്കും നജ്റാനിലേക്കും നേരത്തെ നിരവധി ഷെല്ലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.