ഷെമീറിന്റെ മരണം; തൃശ്ശൂർ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു

തൃശൂർ : തൃശൂർ അമ്പിളിക്കല കോവിഡ് സെൻ്ററിലെ റിമാൻഡ് പ്രതി ഷെമീറിന്റെ മരണത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. കോവിഡ് സെന്ററിന്റെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമ്പിളിക്കല കോവിഡ് സെന്ററിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ജയിലിൽ തന്നെ കോവിഡ് സെന്റർ സജ്ജീകരിക്കാനാണ് തീരുമാനം. നിലവിൽ അമ്പിളിക്കലയിൽ ഉള്ളവരെ ഇങ്ങോട്ട് മാറ്റാനാണ് തീരുമാനം.

അന്വേഷണം നേരിട്ട് എറ്റെടുത്ത ജയിൽ ‍ഡ‍ിജിപി ഇന്ന് കോവിഡ് സെൻ്റർ സന്ദർശിച്ച് ഷെമീറിനൊപ്പമുണ്ടായിരുന്ന പ്രതികളുടെ മൊഴിയെടുത്തു. ഷെമീറിന് മ‍ർദ്ദനമേറ്റതായി നിരവിധി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും ‍‍ഋഷിരാജ് സിംഗ് വിവരം ശേഖരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ജീവനക്കാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്നാണ് ജയിൽ ഡിജിപി അറിയിച്ചത്.

Top